തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങവെ, കേരള രാഷ്ട്രീയത്തിലെ ഡിജിറ്റൽ പോരാട്ടത്തിൽ ശ്രദ്ധേയമായ മുന്നേറ്റവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്കിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയ ചെന്നിത്തല, കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശശി തരൂരിന് തൊട്ടുപിന്നിലെത്തി.
നിലവിൽ 1.2 ദശലക്ഷം (12 ലക്ഷം) ഫോളോവേഴ്സാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പേജിലുള്ളത്. ......
സപ്ലൈകോയുടെ ആദ്യ സിഗ്നേച്ചർ മാർട്ടിന്റെ ഉദ്ഘാടനം തലശ്ശേരിയിൽ ജനുവരി 10 (ശനിയാഴ്ച) വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ.......
ജമ്മു: ശ്രീ മാതാ വൈഷ്ണവോ ദേവി ഷ്രൈൻ ബോർഡിന് കീഴിലുള്ള മെഡിക്കൽ കോളേജിന്റെ (SMVDIME) പ്രവർത്തനം ആരംഭിക്കും മുൻപേ വിവാദച്ചുഴിയിൽ. 50 സീറ്റുകളിലേക്ക് നടന്ന പ്രവേശനത്തിൽ 42 സീറ്റുകളും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിച്ചതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ കോളേജിന്റെ അംഗീകാരം നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) റദ്ദാക്കി.
വിവാദമായ പ്രവേശന പട്ടിക
കോളേജിലെ ആദ്യ ബാച്ചിലേക്ക് നീറ്റ് (NEET) മെറിറ്റ് അടിസ്ഥാനത്തിൽ നടത്തിയ പ്രവേശനമാണ് വിവാദങ്ങൾക്ക് ആധാരമായത്. ......
കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റും വീക്ഷണംചീഫ് ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന പി എൻ പ്രസന്നകുമാറിന്റെ ഒന്നാം ചരമ വാർഷികത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം (വെള്ളിയാഴ്ച) വൈകിട്ട് അഞ്ചു മണിക്ക് ഭാരത് ഹോട്ടലിൽ (ബി ടി എച്ച്) പശ്ചിമ ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബും പി എൻ പ്രസന്നകുമാർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ പ്രഥമ പി എൻ പ്രസന്നകുമാർ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് ഗവർണ്ണർ സമ്മാനിക്കും. ......
അറുപത്തിനാലാമത് കേരള സ്കൂൾ കലോത്സവം 2026 ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുകയാണ്. തേക്കിൻകാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി പതിനെട്ടിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കും.
ബാലകലോത്സവം മുതൽ യുവജനോത്സവം വരെ താൻ പങ്കെടുത്ത കാലത്തെ ഓർക്കുകയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകൻ പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ......
കൊച്ചി: കേരളത്തിലെ ജൂത വനിതകളുടെ സമ്പന്നമായ സംഗീത പാരമ്പര്യം വിളിച്ചോതുന്ന 'കാര്‍കുഴലി' പാട്ടുകളുടെ സംഗീതാവിഷ്കാരം അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിന്റെ ഭാഗമായി അരങ്ങേറി. മധ്യകേരളത്തില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പരേതനായ പ്രൊഫ. ......
തിരുവനന്തപുരത്ത് സംഘടിപ്പിക്കപ്പെട്ട മുപ്പതാമത് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (IFFK) ഫീച്ചർ ഫിലിം വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട "ചാവുകല്യാണം" എന്ന സിനിമയുടെ സംവിധായകനും മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു ബി. ബീനയെ കോളേജിൽ നടന്ന ചടങ്ങിൽ ആദരിച്ചു. അഭിനേതാവ് നിതീഷ് ഭാസ്കർ ചടങ്ങിൽ പങ്കെടുത്തു. ......
ഇന്ത്യയുടെ ഏറ്റവും സുപ്രധാന ശുദ്ധജല മത്സ്യത്തിനായി സംരക്ഷണ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നുഇന്ത്യയിലെ ഏറ്റവും സുപ്രധാന ശുദ്ധജല മത്സ്യങ്ങളിലൊന്നായ ഹമ്പ്ബാക്ക്ഡ് മഹ്സീർ (Tor remadevii) സംരക്ഷിക്കുന്നതിനുള്ള സമഗ്ര പ്രവർത്തന പദ്ധതി രൂപീകരിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) അന്താരാഷ്ട്ര കൺസൾട്ടേറ്റീവ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മഹ്സീർ ട്രസ്റ്റ് (യുകെ), ബോർൺമൗത്ത് സർവകലാശാല (യുകെ), കേരള സംസ്ഥാന വനം വകുപ്പ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് വർക്ക്ഷോപ്പ് നടന്നത്.ഏകദേശം 60 കിലോഗ്രാം വരെ ഭാരമെത്തുന്ന ഹമ്പ്ബാക്ക്ഡ് മഹ്സീർ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യങ്ങളിലൊന്നാണ്. ......
കൊച്ചി : മരണാനന്തര അവയവ ദാനത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും മരണാനന്തരം അവയവം ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് നടപടികളുടെ പ്രചരണാര്‍ത്ഥവും റോട്ടറി കൊച്ചിന് ഡൗണ്ടൗണ്, ഐ.എം.എ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ റോട്ടറി ഡിസ്ട്രിക്റ്റ് 3205, എം.ജി യൂണിവേഴ്സിറ്റി നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ്, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍, കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്ഗനൈസേഷന് (കെ സോട്ടോ) എന്നിവരുടെ സഹകരണത്തോടെ ഈ മാസം 31 ന് (31.01.2026 ശനി) എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'റിപ്പിള്‍സ് ഓഫ് ലൈഫ് ' പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കെ.മത്തായി, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള സ്റ്റേറ്റ് ട്രഷറര്‍ ബാബു കുരുവിള, ഐ.എം.എ കൊച്ചി ട്രഷറര്‍ ഡോ. ബെന്‍സിര്‍ ഹുസൈന്, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള സെക്രട്ടറി വിനു വി നായര്‍, റോട്ടറി കൊച്ചിന് ഡൗണ്ടൗണ് പ്രസിഡന്റ് മേജര്‍ സൂസി പോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ കവരത്തി ലഗൂണിൽ നിന്ന് ക്രസ്റ്റേഷ്യ വിഭാഗത്തിൽപെട്ട അതീവ പ്രാധാന്യമുള്ള ഒരു സൂക്ഷ്മ സമുദ്രജീവിയെ കണ്ടെത്തി. ഹാർപാക്ടികോയിഡ് കോപിപോഡ് എന്ന (Harpacticoid copepods) ഈ ജീവിയെ Indiaphonte bijoyi എന്ന് നാമകരണം ചെയ്തിട്ടുണ്ട്. ......